Press Club Vartha

തിരുവനന്തപുരത്ത് വീട്ടിലെ രഹസ്യ അറയിൽ 102 കുപ്പി മദ്യം പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട്ടിലെ രഹസ്യ അറയിൽ മദ്യം പിടികൂടി. തിരുവനന്തപുരം ബാലരാമപുരത്താണ് സംഭവം. ഇടുവ സ്വദേശി സാബു എന്ന് വിളിക്കുന്ന ബ്രിജേഷിന്റെ വീട്ടിൽ നിന്നാണ് എക്സൈസ് മദ്യം പിടിച്ചത്.

102 കുപ്പി മദ്യമാണ് എക്സൈസ് പിടിച്ചെടുത്തത്. ഓണക്കച്ചവടത്തിനായാണ് സാബു മദ്യം ശേഖരിച്ച് സൂക്ഷിച്ചതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. വീടിന് സമീപത്തെ സ്റ്റെയർകേസിന് അടിയിലായി രഹസ്യ അറ ഉണ്ടാക്കി അതിനുള്ളിൽ മദ്യം സൂക്ഷിക്കുകയായിരുന്നു.

Share This Post
Exit mobile version