
ഇടുക്കി: മറുനാടൻ മലയാളി ഉടമയും എഡിറ്ററുമായ ഷാജൻ സ്കറിയയെ ആക്രമിച്ച സംഭവത്തിൽ നാല് പേർ പിടിയിൽ. ബംഗളൂരുവിൽ ഒളിവിൽ കഴിയുകയായിരുന്ന നാലു പ്രതികളെയാണ് അന്വേഷണ സംഘം പിടികൂടിയിരിക്കുന്നത്.
ആക്രമണം നടത്തിയ അന്നുതന്നെ ഇവര്‍ ബെംഗളൂരുവിലേക്ക് കടന്നു കളഞ്ഞിരുന്നതായി പൊലീസ് വ്യക്തമാക്കി. ഇവർക്കെതിരെ വധശ്രമം അടക്കമുള്ള ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ശനിയാഴ്ച്ച വൈകുന്നേരത്തോടെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെയാണ് ഷാജൻ സ്കറിയയ്ക്ക് മർദനമേറ്റത്.
വാഹനത്തിൽ പിന്തുടർന്നെത്തിയ സംഘമാണ് മർദിച്ചത്. ഇടുക്കി തൊടുപുഴയിൽ വെച്ചാണ് ഷാജൻ സ്കറിയയെ മൂന്നംഗ സംഘം ആക്രമിച്ചത്. കാറില്‍ നിന്നും വലിച്ചിറക്കി ശരീരത്തിലും മുഖത്തും ഇടിച്ച് പരിക്കേല്‍പ്പിച്ചതായാണ് എഫ്‌ഐആര്‍.
