
തിരുവനന്തപുരം: തിരുവനന്തപുരത്ത് മകന്റെ മര്‍ദനമേറ്റ് അച്ഛന്‍ മരിച്ചു. 65കാരനായ രവിയാണ് മകന്റെ മർദനത്തിൽ മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. മദ്യലഹരിയിലാണ് മകൻ അച്ഛനെ മർദിച്ചത്.
പ്രതി നിഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിലെ ചപ്പാത്ത് വഞ്ചിക്കുഴിയിലാണ് സംഭവം. മദ്യപിച്ച് വീട്ടിലെത്തി ബഹളം ചോദ്യം ചെയ്തതിനാണ് നിഷാദ് അച്ഛനെ ആക്രമിച്ചത്. മദ്യലഹരിയിലായിരുന്ന മകന്‍ നിഷാദ് അച്ഛൻ രവിയുടെ നെഞ്ചിന് ഇടിക്കുകയായിരുന്നു.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുടുംബ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആയുർവേദ ആശുപത്രിയിൽ ഡ്രൈവറാണ് നിഷാദ്.
