
തിരുവനന്തപുരം: ഓണക്കാലത്ത് പാല്‍, തൈര്, പാലുല്‍പ്പന്നങ്ങളുടെയും വില്‍പ്പനയില്‍ സര്‍വകാല റെക്കോര്‍ഡുമായി മില്‍മ. ഉത്രാട ദിനത്തിൽ മാത്രം 38,03, 388 ലിറ്റർ പാലും 3,97,672 കിലോ തൈരുമാണ് മില്‍മ ഔട്ട്ലെറ്റുകള്‍ വഴി വിറ്റഴിച്ചത്.
തിരുവോണത്തിന് മുമ്പുള്ള ആറ് ദിവസങ്ങളിലായി മിൽമ 1,19,58,751 ലിറ്റർ പാലും 14,58,278 ലക്ഷം കിലോ തൈരുമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഉത്രാടം ദിനത്തില്‍ പാലിന്റെ മൊത്തം വില്‍പ്പന 37 ലക്ഷം ലിറ്ററും തൈരിന്റെ വില്‍പ്പന 3.91 ലക്ഷം കിലോയുമായിരുന്നു.
കഴിഞ്ഞ വർഷത്തെക്കാൾ വിൽപ്പനയിൽ ശരാശരി അഞ്ച് ശതമാനം വളര്‍ച്ചയാണ് മിൽമയ്ക്ക് ഇക്കുറി ഉണ്ടായത്. ഓഗസ്റ്റ് 1 മുതൻ 31 വരെയുള്ള കണക്ക് പ്രകാരം നെയ്യുടെ വിൽപ്പന 863.92 ടൺ രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം 663.74 ടണ്‍ ആയിരുന്നു വില്‍പ്പന.
