Press Club Vartha

ബിജെപി ദേശീയ കൗൺസിൽ അംഗം രാജി വച്ചു

തിരുവനന്തപുരം: ബിജെപി ദേശീയ കൗൺസിൽ അംഗം കെ. ബാഹുലേയൻ പാർട്ടി വിട്ടു. ശ്രീനാരായണ ഗുരുജയന്തി ആഘോഷങ്ങൾ നടത്താൻ ബിജെപി, ഒബിസി മോർച്ചയെ ഏൽപ്പിച്ചതിൽ പ്രതിഷേധിച്ചാണ് രാജി.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാജി പ്രഖ്യാപനം. എസ്എന്‍ഡിപി യൂണിയന്റെ അസിസ്റ്റന്റ് സെക്രട്ടറികൂടിയാണ് ബാഹുലേയന്‍. ചതയ ദിനാഘോഷം നടത്താൻ ബിജെപി ഒബിസി മോർച്ചയെ ഏൽപ്പിച്ച സങ്കുചിത ചിന്താഗതിയിൽ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.

Share This Post
Exit mobile version