Press Club Vartha

തിരുവനന്തപുരത്ത് മദ്യപസംഘം അയൽവാസികളെ കുത്തിപ്പരുക്കേല്‍പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് മദ്യപസംഘം മൂന്നുപേരെ കുത്തിപ്പരിക്കേൽപിച്ചു. ശ്രീകാര്യം പൗഡിക്കോണം പനങ്ങോട്ടുകോണത്താണ് സംഭവം. ഇന്നലെ രാത്രി 11 മണിയോട് കൂടിയായിരുന്നു സംഭവം നടന്നത്.

പനങ്ങോട്ടുകോണം സ്വദേശികളായ രാജേഷ്, സഹോദരന്‍ രതീഷ്, ബന്ധുവായ രഞ്ജിത്ത് എന്നിവരെയാണ് അക്രമി സംഘം കുത്തി പരുക്കേല്‍പ്പിച്ചത്. അയൽവാസിയായ സഞ്ജയും സുഹൃത്തുക്കളും ചേർന്നാണ് ആക്രമണം നടത്തിയത്.

സഞ്ജയും സംഘവും മദ്യപിച്ച് വീടിന്റെ മുന്നില്‍ പരസ്പരം ചീത്ത വിളിച്ചിരുന്നു. ഇത് ചോദ്യം ചെയ്തതിനെ തുടർന്നാണ് ഇവർ ആക്രമിച്ചത്. രാജേഷിന്റെ കൈയിലാണ് കുത്തേറ്റത്. രതീഷിന്റെ മുതുകിലും രഞ്ജിത്തിന്റെ കാലിലും ആക്രമണത്തിൽ പരിക്കേറ്റു.

മൂന്ന് പേരെയും ആശുപ്രതിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

Share This Post
Exit mobile version