
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓണാഘോഷ പരിപാടിക്കിടെ ആക്രമണം. ചിറയിൻകീഴ് പുളിമൂട് കൂന്തള്ളൂർ കുറട്ടുവിളാകത്തായിരുന്നു സംഭവം നടന്നത്. അക്രമിസംഘം രണ്ടുപേരെ വെട്ടിപ്പരിക്കേൽപ്പിച്ചു. ആയുധങ്ങളുമാട്ടാണ് സംഘം എത്തിയത്.
കുറട്ടുവിളാകം സ്വദേശികളായ അച്ചുലാൽ (35), കല്ലുതട്ടിൽ വീട്ടിൽ അജിത്ത് (37) എന്നിവർക്കാണ് വെട്ടേറ്റത്. സഹോദരനെ ആക്രമിക്കുന്നത് ചെറുത്ത യുവതിക്കും തർക്കത്തിനിടെ ഗുരുതരമായി പരിക്കേറ്റു. കൂന്തള്ളൂർ കുറട്ടുവിളാകം പൗരസമിതിയുടെ അനുഗ്രഹ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബിന്റെ ഓണാഘോഷത്തിനിടെയാണ് ആക്രമണം നടന്നത്.
ശാർക്കര സ്വദേശികളായ പ്രവീൺലാൽ (34), ഉണ്ണി (28), കിരൺ പ്രകാശ് (29), ജയേഷ് (24) എന്നിവരാണ് അറസ്റ്റിലായത്. ഇവർ നിരവധി കേസുകളിലെ പ്രതികളാണ്. നാലു ബൈക്കുകളിലായി എട്ടുപേരുള്ള അക്രമിസംഘം വാളുമായെത്തിയാണ് അക്രമം നടത്തിയത്.
