spot_imgspot_imgspot_img

തിരുവനന്തപുരത്ത് ഓണാഘോഷ പരിപാടിക്കിടെ ആക്രമണം; പ്രതികൾ പിടിയിൽ

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓണാഘോഷ പരിപാടിക്കിടെ ആക്രമണം. ചിറയിൻകീഴ് പുളിമൂട് കൂന്തള്ളൂർ കുറട്ടുവിളാകത്തായിരുന്നു സംഭവം നടന്നത്. അക്രമിസംഘം രണ്ടുപേരെ വെട്ടിപ്പരിക്കേൽപ്പിച്ചു. ആയുധങ്ങളുമാട്ടാണ് സംഘം എത്തിയത്.

കുറട്ടുവിളാകം സ്വദേശികളായ അച്ചുലാൽ (35), കല്ലുതട്ടിൽ വീട്ടിൽ അജിത്ത് (37) എന്നിവർക്കാണ് വെട്ടേറ്റത്. സഹോദരനെ ആക്രമിക്കുന്നത് ചെറുത്ത യുവതിക്കും തർക്കത്തിനിടെ ഗുരുതരമായി പരിക്കേറ്റു. കൂന്തള്ളൂർ കുറട്ടുവിളാകം പൗരസമിതിയുടെ അനുഗ്രഹ ആർട്‌സ് ആൻഡ്‌ സ്‌പോർട്‌സ് ക്ലബ്ബിന്റെ ഓണാഘോഷത്തിനിടെയാണ് ആക്രമണം നടന്നത്.

ശാർക്കര സ്വദേശികളായ പ്രവീൺലാൽ (34), ഉണ്ണി (28), കിരൺ പ്രകാശ് (29), ജയേഷ് (24) എന്നിവരാണ് അറസ്റ്റിലായത്. ഇവർ നിരവധി കേസുകളിലെ പ്രതികളാണ്. നാലു ബൈക്കുകളിലായി എട്ടുപേരുള്ള അക്രമിസംഘം വാളുമായെത്തിയാണ് അക്രമം നടത്തിയത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp