
തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി സ്വർണവില 80,000 കടന്നു. ഇന്ന് മാത്രം പവന് 1000 രൂപ വർദ്ധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന്‍റെ വില 80880 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 10,110 രൂപ നല്‍കണം. തുടർച്ചയായി റെക്കോർഡ് കുതിപ്പാണ് സ്വർണവിലയിൽ ഉണ്ടായിരിക്കുന്നത്.
ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 79,480 രൂപയായിരുന്നു. ഇന്നലെ രാവിലെ സ്വർണവില ഗ്രാമിന് 10 രൂപ കുറയുകയും ഉച്ചക്ക്ശേഷം 50 രൂപ വർധിക്കുകയും ചെയ്തിരുന്നു. അതേസമയം വെള്ളിയുടെ വിലയും വർധിച്ചിരിക്കുകയാണ്. ഒരു ഗ്രാം 916 ഹാൾമാർക്ക് വെള്ളിയുടെ ഇന്നത്തെ വിപണി വില 133 രൂപയാണ്.
