Press Club Vartha

ഡെറാഡൂണിൽ ജവാനെ നീന്തൽ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് തിരുവനന്തപുരം സ്വദേശി

തിരുവനന്തപുരം: ഡെറാഡൂണിൽ മലയാളി ജവാനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം നേമം സ്വദേശി ബാലു എസ് (33) ആണ് മരിച്ചത്. ഡെറാഡൂൺ ഇന്ത്യൻ മിലിട്ടറി അക്കാദമിയിലെ നീന്തൽക്കുളത്തിലാണ് ബാലുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം നടന്നത്. ജയ്പൂരിൽ ഹവിൽദാർ ആയിരുന്നു ബാലു. കഴിഞ്ഞ 12 വർഷമായി ജവാനായി സേവനമനുഷ്ഠിക്കുകയായിരുന്നു ബാലു. ലെഫ്റ്റനന്റ് പദവിയ്ക്കായുള്ള ഫിസിക്കൽ പരിശീലനത്തിനായാണ് നാലുമാസം മുൻപ് ബാലു ഡെറാഡൂണിൽ എത്തിയത്.

മരണകാരണം വ്യക്തമല്ല. ബ്രീത്തിങ് എക്‌സസൈസിന് ശേഷം എല്ലാവരും തിരിച്ചുപോയെങ്കിലും ബാലുവിനെ മണിക്കൂറുകൾ കഴിഞ്ഞിട്ടും കാണാതായതോടെ കൂടെയുള്ളവർ അന്വേഷിച്ചെത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ.

Share This Post
Exit mobile version