
തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്ക പരത്തി അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് രണ്ടു മരണം കൂടി റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം, കൊല്ലം സ്വദേശികളാണ് മരിച്ചത്. ഇതോടെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 19 ആയി.
ഈ മാസം 11ന് നടന്ന മരണങ്ങളാണ് അമിബിക് മസ്തിഷ്വരം മൂലം ആണെന്ന് ഇപ്പോള്‍ സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് വള്ളക്കടവ് സ്വദേശിയായ 52 കാരിയാണ് രോഗബാധയേറ്റ് മരിച്ചത്. കൊല്ലത്ത് 91 കാരനാണ് മരണപ്പെട്ടത്.
സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജതമാക്കിയിരിക്കുകയാണ് ആരോഗ്യ തദ്ദേശ വകുപ്പുകൾ. ഈ വര്‍ഷം ഇതുവരെ 66 പേര്‍ക്ക് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചുവെന്നും 17 പേര്‍ മരിച്ചുവെന്നുമായിരുന്നു ആരോഗ്യ വകുപ്പിന്റെ സ്ഥിരീകരണം.
