Press Club Vartha

തിരുവനന്തപുരം വർക്കലയിൽ യുവതിക്കുനേരെ സാമൂഹിക വിരുദ്ധന്റെ ആക്രമണം

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ യുവതിക്കുനേരെ സാമൂഹിക വിരുദ്ധന്റെ ആക്രമണം. വിദേശത്തുനിന്നും നാട്ടിൽ അവധി ആഘോഷിക്കാൻ എത്തിയ യുവതിയോടാണ് ആക്രമണം നടത്തിയത്. പാപനാശം ക്ലിഫിന് സമീപം അസ്തമയം കാണാൻ നിൽക്കുന്നതിനിടെയാണ് യുവതിയോട് സാമൂഹ്യവിരുദ്ധൻ അപമര്യാദയായി ഇടപെട്ടത്.

അടുത്തെത്തിയ യുവാവ് ഇവരോട് അപമര്യാതയായി സംസാരിക്കുകയും റൂമിലേക്ക് ക്ഷണിക്കുകയും ചെയ്തു എന്നാണ് യുവതി പറയുന്നത്. തുടർന്ന് യുവതി ഇയാളെ തടഞ്ഞു നിർത്താൻ ശ്രമിച്ചെങ്കിലും ഇയാൾ ഓടി കളയുകയായിരുന്നു. തുടർന്ന് നാട്ടുകാരും ടൂറിസം പോലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്.

ഇന്നലെ വൈകുന്നേരം 6 മണിയോടെയാണ് സംഭവം. വർക്കല ചെറുകുന്നം സ്വദേശി വിപിൻ ആണ് യുവതിയോട് അപമര്യാദയായി ഇടപെട്ടത്. പ്രതിയെ വർക്കല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Share This Post
Exit mobile version