Press Club Vartha

തിരുവനന്തപുരം പോത്തൻകോട് തൊഴിലുറപ്പു ജോലിക്കിടെ തൊഴിലാളിക്ക് പാമ്പുകടിയേറ്റു

തിരുവനന്തപുരം: തിരുവനന്തപുരത്ത് തൊഴിലുറപ്പു ജോലിക്കിടെ തൊഴിലാളിക്ക് പാമ്പുകടിയേറ്റു. പോത്തൻകോട് സ്വദേശി ബിന്ദുകുമാരിക്കാണ് (46) പാമ്പുകടിയേറ്റത്. പോത്തൻകോട് പഞ്ചായത്തിലെ തച്ചപ്പള്ളി വാർഡിലെ ജോലിക്കിടെയാണ് ബിന്ദുവിന് പാമ്പിന്റെ കടിയേറ്റത്.

ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പാണ് കടിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. തച്ചപ്പള്ളി ക്ഷേത്രത്തിനു സമീപം പാലോട്ടുകോണത്തുള്ള സ്വകാര്യ വസ്തുവിൽ തൊഴിലുറപ്പു ജോലി ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

പാമ്പ് കടിച്ചെന്ന് മനസിലായ ഉടൻ തന്നെ കൂടെയുണ്ടായിരുന്നവർ ആംബുലൻസ് വിളിച്ച് ബിന്ദുകുമാരിയ്ക്കൊപ്പം ഉടനെതന്നെ മെഡിക്കൽ കോളെജ് ആശുപത്രിയിലെത്തിച്ചു. മാത്രമല്ല ഒപ്പമുണ്ടായിരുന്നവർ ചേർന്ന് പാമ്പിനെ തല്ലിക്കൊല്ലുകയും ചെയ്തു. ബിന്ദുവിന്റെ ആരോഗ്യനില മെച്ചമെറ്റുവരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.

Share This Post
Exit mobile version