Press Club Vartha

തിരുവനന്തപുരം എസ്എപി ക്യാമ്പില്‍ പൊലീസ് ട്രെയിനിയുടെ മരണം; സംഭവത്തിൽ ആഭ്യന്തര അന്വേഷണം നടത്തും

തിരുവനന്തപുരം: തിരുവനന്തപുരം: തിരുവനന്തപുരം പേരൂര്‍ക്കട എസ്പി ക്യാമ്പില്‍ പൊലീസ് ട്രെയിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതൽ നടപടികളിലേക്ക് കടന്ന് വകുപ്പ്. മരണത്തിൽ അന്വേഷണം ഉണ്ടാകും.

സംഭവത്തിൽ എസ്എപി ക്യാമ്പിന് വീഴ്ച്ചയുണ്ടായോ എന്ന് അന്വേഷിക്കാന്‍ നിർദേശം നൽകി. വനിത ബറ്റാലിയൻ കമാണ്ടിനാണ് അന്വേഷണ ചുമതല. ബറ്റാലിയന്‍ ഡിഐജിയാണ് ആഭ്യന്തര അന്വേഷണത്തിന് നിര്‍ദേശിച്ചത്.

കൂടാതെ കുടുംബം ഉയർത്തിയ പരാതികൾ പേരൂർക്കട പൊലീസും അന്വേഷിക്കും. അന്വേഷണം വേഗത്തിലാക്കാനും അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശമുണ്ട്. ഇന്നലെയാണ് ക്യാമ്പില്‍ പൊലീസ് ട്രെയിനി ആനന്ദ് തൂങ്ങിമരിച്ചത്.

ആനന്ദിന്റെ മരണത്തില്‍ ദുരൂഹതയുള്ളതായി ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. ജാതിയുടെ പേരിലും മറ്റും ആനന്ദിന് പീഡനം നേരിടേണ്ടി വന്നുവെന്നാണ് സഹോദരൻ അരവിന്ദ് പറഞ്ഞത്. മൂന്ന് മാസമായി ആനന്ദ് ഡിപ്രഷനിലായിരുന്നുവെന്നും അരവിന്ദ് പറഞ്ഞു. അന്വേഷണം ആവശ്യപ്പെട്ട് പേരൂർക്കട പൊലീസിനും എസ്എപി കമാൻഡന്‍റിനും പരാതി നൽകിയിരുന്നു.

Share This Post
Exit mobile version