Press Club Vartha

വർക്കലയിൽ സർക്കാർ ജീവനക്കാരായ വനിതകൾ സഞ്ചരിച്ച സ്‌കൂട്ടറിൽ കാറിടിച്ചു; രണ്ടു പേർക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: വർക്കലയിൽ വാഹനാപകടം. അപകടത്തിൽ സംസ്ഥാന ഫിഷറീസ് വകുപ്പിലെ രണ്ടു വനിതാ ഉദ്യോഗസ്ഥർക്ക് ഗുരുതരമായി പരിക്കേറ്റു. വെട്ടൂര്‍ കാട്ടുവിള സ്വദേശിനി അന്‍സീന, ചെറുന്നിയൂര്‍ സ്വദേശിനി ഷൈലജാ ബീഗം എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇന്നലെ വൈകുന്നേരമാണ് അപകടം നടന്നത്. വർക്കല രഘുനാഥപുരം റോഡിൽ വച്ചാണ് സംഭവം നടന്നത്. ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച സ്‌കൂട്ടറിലേക്ക് സ്‌കോര്‍പിയോ ഇടിച്ചുകയറുകയായിരുന്നു. വര്‍ക്കലയില്‍ നിന്ന് രഘുനാഥപുരത്തേയ്ക്ക് വരികയായിരുന്ന സ്‌കോര്‍പിയോ എതിര്‍ദിശയില്‍ നിന്നുവന്ന വനിതാ ഉദ്യോഗസ്ഥരെ ഇടിക്കുകയായിരുന്നു.

പരിക്കേറ്റവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രികളിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അഞ്ച് മീറ്റര്‍ ദൂരത്തില്‍ ഇടിച്ചു നീക്കിയതായാണ് വിവരം. വെട്ടൂർ പഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന ഫിഷറീസ് വകുപ്പിലെ വനിതാ ഉദ്യോഗസ്ഥരാണ് അപകടത്തിൽപ്പെട്ടത്.

 

Share This Post
Exit mobile version