Press Club Vartha

കഴക്കൂട്ടം സ്വദേശിക്ക് നാഗർകോവിലിൽ ഉണ്ടായ വാഹനാപകടത്തിൽ ദാരുണാന്ത്യം

തിരുവനന്തപുരം:  തമിഴ്നാട് നാഗർകോവിലിൽ ബൈക്കിൽ കാറിടിച്ചുണ്ടായ  അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കഴക്കൂട്ടം കുളത്തൂർ കിഴക്കുംകര ആര്യാഭവനിൽ അരുൺ അനിൽകുമാർ ( 32 ) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 9 മണിയോടെയാണ്  അപകടം നടന്നത്.
<span;>കഴക്കൂട്ടത്തെ വീട്ടിൽ നിന്നും  ജോലിക്ക് പോകവേ നാഗർകോവിൽ കാവൽ കിണറിന് സമീപത്ത് വച്ച്  എതിരെ വന്ന കാർ ബൈക്കിൽ ഇടിക്കുകയും അരുണിന് ഗുരുതമായി പരിക്കേൽക്കുകയുമായിരുന്നു. തുടർന്ന് നാട്ടുകാർ നാഗർകോവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൺസ്ട്രക്ഷൻ കമ്പനിയിലെ ജീവനക്കാരനായ അരുൺ
എല്ലാ വെള്ളിയാഴ്ചകളിലും വൈകുന്നേരം വീട്ടിലെത്തി തിങ്കളാഴ്ച രാവിലെയോടെ തിരികെ ജോലിസ്ഥലത്ത് പോകുന്നുതായിരുന്നു പതിവ്.
<span;>മൃതദേഹം നാഗർകോവിൽ മെഡിക്കൽ കോളേജ് മോർച്ചറിയിലാണ്.

Share This Post
Exit mobile version