Press Club Vartha

കിളിമാനൂരില്‍ വയോധികന്‍ വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ പ്രതിക്ക് ജാമ്യം

തിരുവനന്തപുരം: കിളിമാനൂരില്‍ വയോധികന്‍ വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ പ്രതിക്ക് ജാമ്യം. പാറശ്ശാല മുന്‍ എസ്എച്ച്ഒ അനില്‍ കുമാറിനാണ് ജാമ്യം അനുവദിച്ചത്. ആറ്റിങ്ങൽ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് അനിൽകുമാറിനെതിരെ ചുമത്തിയിരിക്കുന്നത്. അതിനാൽ ഇന്നലെ ഫാസ്റ്റ് ട്രാക്ക് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കിയിരുന്നു. അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

അഞ്ചുവർഷംവരെ തടവ് ലഭിക്കാവുന്നതും പിഴ ഈടാക്കാവുന്നതുമായ കുറ്റമാണ് അനിൽ കുമാറിന് മേൽ ചുമത്തിയിരിക്കുന്നത്. വാഹനം ഇടിച്ചതിന് തെളിവുകളില്ലെന്നും സാക്ഷിമൊഴികളോ സിസിടിവി ദൃശ്യങ്ങളോ ഇല്ലെന്നും കോടതി കണ്ടെത്തിയിരുന്നു.

സെപ്റ്റംബർ ഏഴിന് പുലര്‍ച്ചെ നാലിനും അഞ്ചിനും ഇടയിലായിരുന്നു സംഭവം. അനില്‍കുമാറിന്റെ ഉടമസ്ഥതയിലുളള വാഹനമാണ് ചേണിക്കുഴി സ്വദേശി രാജനെ ഇടിച്ചിട്ട് നിർത്താതെ പോയത്.

Share This Post
Exit mobile version