Press Club Vartha

തിരുവനന്തപുരം മെഡിക്കൽ കോളജിന് പുതിയ സൂപ്രണ്ട്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിന് പുതിയ സൂപ്രണ്ട്.  മെഡിക്കൽ കോളജിലെ തന്നെ അനസ്തേഷ്യ വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോക്ടർ സി ജി ജയചന്ദ്രൻ ആണ് പുതിയ സൂപ്രണ്ട് ആയി ചുമതലയേൽക്കുക.
മെഡിക്കൽ കോളേജിൽ ഉപകരണക്ഷാമത്തെ തുടർന്ന് ശസ്ത്രക്രിയകൾ മുടങ്ങുന്നുവെന്ന പരാതികൾക്കിടെയാണ് പുതിയ മാറ്റം. സൂപ്രണ്ട് പദവിയിൽ നിന്ന് മാറ്റണം എന്നാവശ്യപ്പെട്ട് സുനിൽകുമാർ നേരത്തെ കത്ത് നൽകിയിരുന്നു. ഗവേഷണ ആവശ്യം മുന്‍നിര്‍ത്തി വിടുതല്‍ നല്‍കണമെന്ന ആവശ്യം പരിഗണിച്ച് സുനില്‍ കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റുന്നു എന്നാണ് ഉത്തരവില്‍ പറയുന്നത്.
Share This Post
Exit mobile version