Press Club Vartha

കഠിനംകുളം ആതിര കൊലക്കേസ്; പ്രതി ജോണ്‍സണ്‍ ഔസേപ്പിന് ജാമ്യമില്ല

തിരുവനന്തപുരം: കഠിനംകുളം ആതിര കൊലക്കേസിലെ പ്രതി ചെല്ലാനം ജോണ്‍സണ്‍ റിമാന്റിൽ തുടരും. ജോണ്‍സണ്‍ ഔസേപ്പിന് കൊടത്തി ജാമ്യം നിഷേധിച്ചു. ജോണ്‍സന്‍റെ റിമാന്‍റ് 30 വരെ നീട്ടി ജയിലിലേക്ക് തിരിച്ചയച്ചു.
 പ്രതിയെ ജയിലിൽ തുടർന്ന് വിചാരണ ചെയ്യാന്‍ കോടതി നിർദേശിച്ചു. തിരുവനന്തപുരം ആറാം അഡീ. ജില്ലാ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. ജനുവരി 21 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വടക്കേവിള പാടിക്കവിളാകം ഭരണിക്കാട് ഭഗവതി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന വെഞ്ഞാറമൂട് ആലിയാട് പ്ലാവിള വീട്ടിൽ ആതിര (മാളു–30) ആണ് കൊല്ലപ്പെട്ടത്.
കഠിനംകുളം പാടിക്കവിളാകം ദേവി ക്ഷേത്രത്തിലെ പൂജാരി രാജീവിൻ്റെ ഭാര്യയായിരുന്നു ആതിര. വിവാഹിതനായ ജോൺസൺ മൂന്ന് വർഷങ്ങളായി ഭാര്യയുമായി പിരിഞ്ഞ് കൊല്ലത്തും കൊച്ചിയിലുമായി താമസിക്കുകയായിരുന്നു. ഇതിനിടെയാണ് ഇൻസ്റ്റാഗ്രാം വഴി ആതിരയെ പരിചയപ്പെടുന്നത്. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായും പൊലീസ് പറയുന്നു.
ലൈംഗികബന്ധത്തിലേർപ്പെട്ട ശേഷമാണ് ആതിരയെ കൊലപ്പെടുത്തിയതെന്നാണ് പ്രതി പോലീസിന് മൊഴി നൽകിയത്. തന്നെ ഒഴിവാക്കാൻ ആതിര ശ്രമിക്കുന്നുവെന്ന് തോന്നിയതിനെ തുടർന്നാണ് കൃത്യം നടത്തിയത്.
Share This Post
Exit mobile version