Press Club Vartha

തിരുവനന്തപുരത്ത് കുഞ്ഞിന്റെ മുഖത്തടിച്ച് അങ്കണവാടി അധ്യാപിക

തിരുവനന്തപുരം: തിരുവനന്തപുരത്ത് കുഞ്ഞിന്റെ മുഖത്തടിച്ച് അങ്കണവാടി അധ്യാപിക. രണ്ടേമുക്കാൽ വയസുള്ള കുട്ടിയോടാണ് അധ്യാപികയുടെ ക്രൂരത. മൊട്ടമൂടാണ് സംഭവം നടന്നത്. പ്രവീൺ-നാൻസി ദമ്പതികളുടെ കുഞ്ഞായ ഇന പ്രവീണിനാണ് മർദ്ദനമേറ്റത്.

മൊട്ടമൂട് പറമ്പിക്കോണം അങ്കണവാടിയിലെ അധ്യാപികയാണ് കുട്ടിയെ അടിച്ചതെന്ന് ദമ്പതികൾ പറയുന്നു. കുട്ടിയെ കുട്ടിയെ തെക്കാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടി തന്നെയാണ് അധ്യാപിക തന്നെ അടിച്ച വിവരം മാതാപിതാക്കളോട് പറഞ്ഞത്. സംഭവത്തിൽ അധ്യാപികയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.

Share This Post
Exit mobile version