Press Club Vartha

തിരുവനന്തപുരം ചാക്കയിൽ നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്: പ്രതി ഹസൻകുട്ടി കുറ്റക്കാരൻ

തിരുവനന്തപുരം: ചാക്കയിൽ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി ഹസൻകുട്ടി കുറ്റക്കാരനെന്ന് കോടതി. വര്‍ക്കല അയിരൂർ സ്വദേശി ഹസന്‍കുട്ടി എന്ന കബീര്‍ കുറ്റക്കാരനാണെന്ന് തിരുവനന്തപുരം പോക്സോ കോടതി.

ശിക്ഷ അടുത്ത മാസം മൂന്നിന് വിധിക്കും. പതിനൊന്നുകാരിയെ ഉപദ്രവിച്ചതുമായി ബന്ധപ്പെട്ട പോക്‌സോ കേസില്‍ ജാമ്യം കിട്ടി ജനുവരി 22 ന് പുറത്തിറങ്ങിയശേഷമാണ് ഇയാള്‍ രണ്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയത്. ഇതരസംസ്ഥാന തൊഴിലാളികളായ മാതാപിതാക്കള്‍ക്കൊപ്പം റോഡരുകിൽ കിടന്നുറങ്ങുമ്പോഴാണ് ഇയാൾ കുട്ടിയെ തട്ടികൊണ്ടുപോയത്.

പിന്നീട് അതേദിവസം രാത്രി ചാക്ക റെയില്‍വേ പാളത്തിന് ശേഷമുള്ള പൊന്തക്കാട്ടില്‍ നിന്നാണ് അബോധാവസ്ഥയില്‍ കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ ഉടൻ തന്നെ എസ്എടി ആശുപത്രിയിൽ എത്തിച്ചതിനാലാണ് കുട്ടിയുടെ ജീവൻ രക്ഷിക്കാനായത്. വധശ്രമം, തട്ടിക്കൊണ്ടു പോകല്‍, പോക്‌സോ നിയമത്തിലെ ബലാത്സംഗം അടക്കമുള്ള കുറ്റങ്ങള്‍ തെളിഞ്ഞു.

Share This Post
Exit mobile version