Press Club Vartha

തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 19 കാരന്‍ പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 19 കാരന്‍ പിടിയില്‍. ശ്രീകാര്യം സ്വദേശി ആല്‍ഫിന്‍ ജെ സെല്‍വന്‍ ആണ് പിടിയിലായത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയായത്.

പ്രതി ആൽഫിൻ കാര്യവട്ടം കോളേജിലെ രണ്ടാംവര്‍ഷ ചരിത്ര വിദ്യാര്‍ത്ഥിയാണ്. സോഷ്യല്‍ മീഡിയ വഴിയാണ് ഇരുവരും പരിചയത്തിലായത്. തുടർന്ന് പെൺകുട്ടിയെ വീട്ടിലെത്തിച്ചായിരുന്നു പ്രതി പീഡിപ്പിച്ചത്. പെൺകുട്ടി നിലവിൽ ഒന്നര മാസം ഗർഭിണിയാണ്.

വിവരമറിഞ്ഞ മാതാപിതാക്കൾ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയും ആശുപത്രി അധികൃതർ ഇക്കാര്യം പോലീസിൽ അറിയിക്കുകയുമായിരുന്നു.

Share This Post
Exit mobile version