Press Club Vartha

തിരുവനന്തപുരത്തെ പ്രമുഖ ഹോട്ടലിൽ നിന്ന് ലക്ഷങ്ങൾ കവർന്ന ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഹോട്ടലിൽ നിന്ന് ലക്ഷങ്ങൾ കവർന്ന ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ഹോട്ടലിലെ ബാർ ജീവനക്കാരനാണ് പിടിയിലായത്. സൽമാൻ മുണ്ടയെ (25) ആണ് കഠിനംകുളം പോലീസിന്റെ പിടിയിലായത്.

പശ്ചിമ ബംഗാളിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഈ മാസം 17നായിരുന്നു മോഷണം നടന്നത്. 2.3 ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. ബാർ മാനേജരുടെ ക്യാബിനിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. 17 ന് പുലർച്ചെയാണ് മോഷണം നടന്നത്. ആദ്യം സെക്യൂരിറ്റി ക്യാബിനിൽ സൂക്ഷിച്ചിരുന്ന ബാറിന്റെ താക്കോൽ ഇയാൾ രഹസ്യമായി കൈക്കലാക്കി. അതിനുശേഷം ബാറിനുള്ളിൽ കയറി ഇയാൾ പണം മോഷ്ടിക്കുകയായിരുന്നു.

കവർച്ചയ്ക്ക് ശേഷം പ്രതി പശ്ചിമ ബംഗാളിലേക്ക് മുങ്ങുകയായിയുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി പശ്ചിമ ബംഗാളിൽ എത്തിയ വിവരം അറിഞ്ഞ കഠിനംകുളം പോലീസ് പശ്ചിമ ബംഗാളിലെത്തി അവിടെയുള്ള പൊലീസിന്റെ സഹായത്തോടെയാണ് പിടികൂടുകയായിരുന്നു.

Share This Post
Exit mobile version