
കൊച്ചി: ബലാത്സംഗ കേസില്‍ റാപ്പര്‍ വേടനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വേടൻ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതിന്റെയും സാമ്പത്തിക തട്ടിപ്പ് നടത്തിയതിന്റെയും തെളിവുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു.
യുവ ഡോക്ടറുടെ പരാതിയിലായിരുന്നു തൃക്കാക്കര പൊലീസ് കേസ് എടുത്തത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376-ാം വകുപ്പ് പ്രകാരമാണ് കേസ്. 2021 നും 23നും ഇടയിലായിരുന്നു കേസിനാസ്പദമായ സംഭവം. ഈ കഴിഞ്ഞ ജൂലൈയിലാണ് പരാതിക്കാരി തൃക്കാക്കര പോലീസിനെ സമീപിച്ചത്.
അതേസമയം ഇന്നലെ കഞ്ചാവ് കേസില്‍ റാപ്പര്‍ വേടനെതിരെ ഹില്‍ പാലസ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. തൃപ്പൂണിത്തുറ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ 10 പ്രതികളാണ് ഉള്‍പ്പെട്ടിട്ടുള്ളത്.
