
തിരുവനന്തപുരം: വിവിധങ്ങളായ ആവശ്യങ്ങൾ ഉന്നയിച്ചു കേരള ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (KGMCTA) നടത്തുന്ന സമരത്തിന് പിന്തുണയുമായി KGMOA. പുതിയ മെഡിക്കൽ കോളേജുകളിൽ ആവശ്യത്തിന് തസ്തികകൾ സൃഷ്ടിക്കുക, അന്യായമായ കൂട്ട സ്ഥലംമാറ്റങ്ങൾ അവസാനിപ്പിക്കുക തുടങ്ങി KGMCTA മുന്നോട്ടുവെക്കുന്ന ആവശ്യങ്ങൾ കേരളത്തിലെ പൊതുജനാരോഗ്യരംഗത്തെ ശക്തിപ്പെടുത്താൻ സഹായകരമാവുമെന്ന് സംഘടന പറയുന്നു.
തികച്ചും ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ച് എത്രയും പെട്ടെന്ന് സമരം ഒത്തുതീർപ്പാക്കണമെന്ന് KGMOA അധികാരികളോട് അഭ്യർത്ഥിച്ചു.
