Press Club Vartha

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ കാണാനില്ലെന്ന് പരാതി

തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്നംഗ കുടുംബത്തെ കാണാതായതായി പരാതി. മുട്ടത്തറ പൊന്നറ നഗറിലുള്ള വീട്ടിൽ രമേശ് (39), ഭാര്യ അഞ്ജു (30), ഇവരുടെ നാല് വയസുള്ള മകൾ അഹല്യ എന്നിവരെയാണ് കാണാതായത്.

ഇവരെ സെപ്റ്റംബര്‍ 24 മുതലാണ് കാണാതായത്. ബന്ധുക്കള്‍ ഫോര്‍ട്ട് പൊലീസില്‍ പരാതി നല്‍കി. ഇവരെക്കുറിച്ച് വിവരം ലഭിക്കുന്നവ‍ർ ഫോർട്ട് പൊലീസ് സ്റ്റേഷനിലോ, 0471 2461105, 9497987010 എന്നീ നമ്പരുകളിലോ അറിയിക്കണമെന്ന് ഫോർട്ട് പൊലീസ് അറിയിച്ചു.

Share This Post
Exit mobile version