Press Club Vartha

തിരുവനന്തപുരത്ത് 175 ഗ്രാം എംഡിഎംഎയുമായി യുവതി ഉൾപ്പെടെ നാലു പേർ പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് എംഡിഎംഎയുമായി യുവതി ഉൾപ്പെടെ നാലു പേർ പിടിയിൽ. 175 ഗ്രാം എം ഡി എം എയാണ് ഇവരുടെ പക്കൽ നിന്നും പിടികൂടിയത്. തിരുവനന്തപുരം പാറശാലയ്ക്ക് സമീപത്ത് വച്ചാണ് ഇവർ പിടിയിലായത്.
കൊട്ടാരക്കര സ്വദേശിയായ ഷെമി (32 ), കണിയാപുരം ചിറ്റാറ്റുമുക്ക് സ്വദേശികളായ മുഹമ്മദ് കൽഫാൻ (24), ആഷിക് (20 ), അൽ അമീൻ (23) എന്നിവരാണ് പിടിയിലായത്. ആഡംബര കാറിലായിരുന്നു ഇവർ എത്തിയത്. ഡാൻസാഫ് സംഘം ചെങ്കവിളയിൽ വച്ച് കാറ് തടഞ്ഞാണ് ഇവരെ പിടികൂടിയത്.
ബെംഗളുരുവിൽ നിന്നും എംഡിഎംഎ വാങ്ങി കാറിൽ തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. യുവതിയുടെ ശരീരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ കണ്ടെത്തിയത്.ആറ്റിങ്ങൽ, കണിയാപുരം മേഖലയിൽ സ്കൂൾ, കോളജ് വിദ്യാർത്ഥികൾക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കും ഈ യുവതി എം ഡി എൽ എ വില്പന നടത്താറുണ്ടെന്നാണ് വിവരം.
Share This Post
Exit mobile version