Press Club Vartha

തലസ്ഥാനത്ത് ബ്രൗൺ ഷുഗറും കഞ്ചാവും വിൽപ്പന നടത്തുന്ന പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് ബ്രൗൺ ഷുഗറും കഞ്ചാവും വിൽപ്പന നടത്തുന്ന പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ. രാകേഷ് മണ്ഡൽ (23)നെ ആണ് നെയ്യാറ്റിൻകര എക്സൈസ് പിടികൂടിയത്. അതിഥി തൊഴിലാളികൾക്കിടയിലാണ് ഇയാൾ കൂടുതലായും വില്പന നടത്തിയിരുന്നത്.

പശ്ചിമ ബംഗാളിൽ നിന്നും ബ്രൗൺ ഷുഗറും കഞ്ചാവും കടത്തികൊണ്ടുവന്നാണ് ഇയാളുടെ വിൽപന. 18.637 ഗ്രാം ബ്രൗൺ ഷുഗറും 22.15 ഗ്രാം കഞ്ചാവുമാണ് ഇയാളുടെ പക്കൽ നിന്നും കണ്ടെത്തിയത്. മാർക്കറ്റിൽ 1.50 ലക്ഷം രൂപയോളം മൂല്യമുള്ള വസ്തുക്കളാണ് കസ്റ്റഡിയിൽ എടുത്തത്.

കൂടാതെ ഇയാളുടെ പക്കൽ നിന്നും 2200രൂപയും കണ്ടെടുത്തു. മുക്കോല ഭാഗത്ത് അതിഥി തൊഴിലാളികളെ കേന്ദ്രീകരിച്ച് ബ്രൗൺഷുഗർ വിൽപ്പന നടത്തുന്നതിനിടയിലാണ് ഇയാളെ പിടികൂടിയത്. രഹസ്യ വിവരം ലഭിച്ചതിന് പിന്നാലെ നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പ്രശാന്തിന്റെയും റേഞ്ച് പാർട്ടിയുടെയും നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.

Share This Post
Exit mobile version