Press Club Vartha

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിൽ വെച്ച് വീട്ടമ്മയുടെ മാല മോഷ്ടിച്ച യുവതി പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിൽ വെച്ച് വീട്ടമ്മയുടെ മാല മോഷ്ടിച്ച യുവതി പിടിയിൽ. തിരുവനന്തപുരം നെടുമങ്ങാട് കെഎസ്ആർടിസി ബസിൽ വച്ചാണ് മോഷണം നടന്നത്.
തമിഴ്നാട് തെങ്കാശി സ്വദേശി മാരീശ്വരിയാണ് പിടിയിലായത്. നെടുമങ്ങാട്‌ നിന്നും വെമ്പായത്തേക്ക് പോയ കെ എസ് ആർ ടി സി ബസിൽ വച്ചാണ് മോഷണം നടന്നത്. തേക്കട സ്വദേശി വിജയമ്മയുടെ ഒരു പവന്‍റെ മാലയും 2000 രൂപയുമാണ് മാരീശ്വരി കവർന്നത്.
മോഷണം പോയതറിഞ്ഞ വിജയമ്മ  വട്ടപ്പാറ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പോത്തൻകോട് ഭാഗത്ത് നിന്ന് അറസ്റ്റ് ചെയ്തത്.
Share This Post
Exit mobile version