Press Club Vartha

കഠിനംകുളം പഞ്ചായത്തിൽ സെമിനാർ സംഘടിപ്പിച്ചു

തിരുവനന്തപുരം: കഠിനംകുളം പഞ്ചായത്തിൽ സെമിനാർ സംഘടിപ്പിച്ചു. പഞ്ചായത്തിലെ രണ്ടാം വാർഡ് കുടുംബശ്രി പ്രവർത്തകർക്ക് വേണ്ടിയാണ് സെമിനാർ സംഘടിപ്പിച്ചത്.

സി. ഡി. സി അംഗം സുസി ഗെല്ലിസ്റ്റന്റെയും വാർഡ് മെമ്പർ റഷാദിന്റെയും നേതൃത്വത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്. നൂറോളം വനിതകൾ സെമിനാറിൽ പങ്കെടുത്തു. വാർഡ് മെമ്പറും ക്ഷേമകാര്യ ചെയർമാനുമായ എം റഷാദ് അധ്യക്ഷത വഹിച്ച യോഗം വാർഡ് മെമ്പർ റ്റി സഫീർ ഉദ്ഘാടനം ചെയ്തു. സ്റ്റുഡന്റസ് പോലീസ് കേഡേറ്റ്ന്റെ രുപികരണ ടീമിലെ പ്രധാനിയായ ആലപ്പുഴ സ്വദേശിയായ ഫാസിൽ. ഇ, കുടുംബശ്രീ, പ്രധാന മന്ത്രിയുടെ തൊഴിൽ ദാന പദ്ധതി, സംസ്ഥാന വ്യവസായ വകുപ്പിന്റെ ഇ. ഡി. പി പ്രോഗ്രാം തുടങ്ങിയ സർക്കാർ പരിശീലന പരിപാടികളിലെ പ്രധാന ട്രൈനെർ ആയിട്ടുള്ള എറണാകുളം സ്വദേശി കെ. എം. എച് ഇക്ബാൽ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു.

വാർഡ് മെമ്പർ സതീഷ് ഇവാനിയോസ് ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. തുടർന്ന് വാർഡ് മെമ്പർമാരായ എം റഷാദ്,റ്റി സഫീർ, സതീഷ് ഇവാനിയോസ്,പരിപാടികളിലെ പ്രധാന ട്രൈനെർ ആയിട്ടുള്ള കെ എം എച്ച് ഇഖ്ബാൽ എന്നിവരെ കുടുംബശ്രീ പ്രവർത്തകർ ആദരിച്ചു.

Share This Post
Exit mobile version