
തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്തിന് സമീപം ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ക്ഷീര കർഷകൻ മരിച്ചു. ബാലരാമപുരം പരുത്തിച്ചൽകോണം സ്വദേശി സന്തോഷാണ് മരിച്ചത്. 52 വയസായിരുന്നു.
വഴിമുക്ക് കല്ലമ്പലത്ത് വച്ച് റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് സന്തോഷ് സഞ്ചരിച്ച ഇരുചക്ര വാഹനത്തിൽ കെഎസ്ആർടിസി ബസ് ഇടിച്ചത്. സന്തോഷിനു അപകടത്തിൽ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു. അപകടം നടന്ന ഉടൻ തന്നെ സന്തോഷിനെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജിലും എത്തിച്ചിരുന്നു.
പക്ഷെ ചികിത്സയിൽ തുടരുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഭാര്യ: കുമാരി. മകൾ : സൂര്യ
