Press Club Vartha

തിരുവനന്തപുരത്ത് ബ്ലേഡ് കൊണ്ട് പ്ലസ് ടു വിദ്യാർഥിയെ ആക്രമിച്ചു; പ്രതി പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണം. പ്ലസ്ടു വിദ്യാര്‍ത്ഥിയെ ബ്ലേഡ് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തുമ്പ പൊലീസ് സ്റ്റേഷൻ പരിധിയിലെ കുലത്തൂരില്‍ വെച്ച് ഇന്നലെ വൈകിട്ടോടെയാണ് സംഭവം നടന്നത്.

റേഷന്‍കടവ് സ്വദേശിയായ ഫൈസലി(17)നെയാണ് അതിക്രൂരമായി ആക്രമിച്ചത്. 17കാരന്‍റെ കഴുത്താണ് അറുത്തത്. സ്‌കൂള്‍ വിട്ട് സുഹൃത്തുക്കള്‍ക്കൊപ്പം ഫൈസല്‍ വീട്ടിലേയ്ക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.

സംഭവത്തിൽ പ്രതിയെ പോലീസ് പിടികൂടി. കുളത്തൂര്‍ സ്വദേശിയായ അഭിജിത്താണ് പിടിയിലായത്. ഇയാൾക്ക് മാനസിക വൈകല്യമുള്ളതായി പൊലീസ് പറഞ്ഞു. ഇന്നലെ വൈകുന്നേരം പ്രതിയും വിദ്യാർഥിയും തമ്മിൽ വാക്കുതർക്കം നടന്നിരുന്നു. ഇതിനു പിന്നാലെയാണ് ആക്രമണം നടന്നത്.

ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക‍ഴുത്തിൽ 10 തുന്നലുകൾ ഉള്ളതായി ആശുപത്രി അധികൃതർ അറിയിച്ചു. നാട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്ന് ഉടനെ ആശുപത്രിയിലെത്തിച്ചതിനാലാണ് കുട്ടിയുടെ ജീവൻ രക്ഷിക്കാനായത്.

Share This Post
Exit mobile version