Press Club Vartha

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് ജീവനക്കാരന്‍ ആത്മഹത്യക്ക് ശ്രമിച്ചു

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് ജീവനക്കാരന്‍ ആത്മഹത്യക്ക് ശ്രമിച്ചു. ദേവസ്വം ബോര്‍ഡ് സിഐടിയു യൂണിയന്‍ എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ ഉള്ളൂര്‍ ഗ്രൂപ്പ് സെക്രട്ടറി മധുവാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

കൈ ഞരമ്പ് മുറിച്ചാണ് ഇയാൾ ആത്മഹത്യക്ക് ശ്രമിച്ചത്. ഉടൻ തന്നെ സഹപ്രവർത്തകർ ചേർന്ന് ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചു. മധു കഴിഞ്ഞ കുറച്ചുനാളുകളായി സസ്പെൻഷനിൽ ആയിരുന്നു.

സസ്‌പെന്‍ഷന് ശേഷം ഉള്ളൂര്‍ ഗ്രൂപ്പില്‍ തന്നെ നിയമിക്കണമെന്ന് മധു ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് സാധ്യമല്ലെന്ന് അധികൃതർ അറിയിച്ചു. തുടർന്നാണ് മധു ആത്മഹത്യക്ക് ശ്രമിച്ചത്. പുനര്‍ നിയമനത്തിന് തടസം നില്‍ക്കുന്നത് ബോര്‍ഡ് പ്രസിഡന്റിന്റെ പി എ ആണെന്നായിരുന്നു മധുവിന്റെ ആരോപണം.

 

Share This Post
Exit mobile version