
തിരുവനന്തപുരം: തിരുവനന്തപുരത്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതായി പരാതി. തമിഴ്‌നാട് സ്വദേശിയാണ് തട്ടിപ്പിനിരയായത്. തട്ടിപ്പ് നടത്തിയതും തമിഴ്നാട് സ്വദേശിയാണ്. ഇരുവരും ഏറെ നാളായി തിരുവനന്തപുരത്താണ് താമസം.
കേന്ദ്രമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്താൻ അവസരം ഒരുക്കി നൽകാമെന്ന് പറഞ്ഞ് അഞ്ചുലക്ഷം തട്ടിയെടുത്തുവെന്നാണ് പരാതിയിൽ പറയുന്നത്. തമിഴ്നാട് സ്വദേശി ശങ്കരനാരായണന്റെ പക്കൽ നിന്നാണ് പണം തട്ടിയെടുത്തത്.
തമിഴ്നാട് സ്വദേശിയായ സെന്തിലിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. ശങ്കരനാരായണന്റെ അച്ഛൻ്റെ പേരിൽ തമിഴ് നാട്ടിൽ ഉണ്ടായിരുന്ന ഭൂമി ഒരു സംഘം കള്ള പ്രമാണം ഉണ്ടാക്കി കൈവശം വച്ചിരുന്നു. ഇത് തിരികെ പിടിക്കാൻ സഹായിക്കാമെന്നാണ് സെന്തിൽ വാഗ്ദാനം ചെയ്തത്.
ശങ്കരനാരായണന്റെ പേരിൽ പ്രമാണം ചെയ്യുന്നതിനു വേണ്ടി അമിത് ഷായെ പരിചയപ്പെടുത്തിത്തരാം എന്ന് സെന്തിൽ അറിയിച്ചു. ഇതിനായി അഞ്ചു ലക്ഷം രൂപ ഇയാൾ ശങ്കരനാരായണന്റെ പക്കൽ നിന്നും പണം തട്ടിയെടുക്കുകയായിരുന്നു. സംഭവത്തിൽ തമ്പാനൂർ പോലീസ് സ്റ്റേഷനിൽ ഇയാൾ പരാതി നൽകി.
