spot_imgspot_imgspot_img

അമിത് ഷായുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കാമെന്ന് വാഗ്ദാനം; തിരുവനന്തപുരത്ത് ലക്ഷങ്ങളുടെ തട്ടിപ്പ്

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതായി പരാതി. തമിഴ്‌നാട് സ്വദേശിയാണ് തട്ടിപ്പിനിരയായത്. തട്ടിപ്പ് നടത്തിയതും തമിഴ്നാട് സ്വദേശിയാണ്. ഇരുവരും ഏറെ നാളായി തിരുവനന്തപുരത്താണ് താമസം.

കേന്ദ്രമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്താൻ അവസരം ഒരുക്കി നൽകാമെന്ന് പറഞ്ഞ് അഞ്ചുലക്ഷം തട്ടിയെടുത്തുവെന്നാണ് പരാതിയിൽ പറയുന്നത്. തമിഴ്നാട് സ്വദേശി ശങ്കരനാരായണന്റെ പക്കൽ നിന്നാണ് പണം തട്ടിയെടുത്തത്.

തമിഴ്നാട് സ്വദേശിയായ സെന്തിലിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. ശങ്കരനാരായണന്റെ അച്ഛൻ്റെ പേരിൽ തമിഴ് നാട്ടിൽ ഉണ്ടായിരുന്ന ഭൂമി ഒരു സംഘം കള്ള പ്രമാണം ഉണ്ടാക്കി കൈവശം വച്ചിരുന്നു. ഇത് തിരികെ പിടിക്കാൻ സഹായിക്കാമെന്നാണ് സെന്തിൽ വാഗ്ദാനം ചെയ്തത്.

ശങ്കരനാരായണന്റെ പേരിൽ പ്രമാണം ചെയ്യുന്നതിനു വേണ്ടി അമിത് ഷായെ പരിചയപ്പെടുത്തിത്തരാം എന്ന് സെന്തിൽ അറിയിച്ചു. ഇതിനായി അഞ്ചു ലക്ഷം രൂപ ഇയാൾ ശങ്കരനാരായണന്റെ പക്കൽ നിന്നും പണം തട്ടിയെടുക്കുകയായിരുന്നു. സംഭവത്തിൽ തമ്പാനൂർ പോലീസ് സ്റ്റേഷനിൽ ഇയാൾ പരാതി നൽകി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp