Press Club Vartha

തിരുവനന്തപുരത്ത് യുവതിയുടെ നെഞ്ചിൽ ​ഗൈഡ് വയർ കുടുങ്ങിയ സംഭവം; കീഹോൾ ശസ്ത്രക്രിയിൽ നിരാശ

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയുടെ നെഞ്ചില്‍ കുടുങ്ങിയ ഗൈഡ് വയര്‍ കീഹോൾ വഴി പുറത്തെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടുവെന്ന് റിപ്പോർട്ട്. മെഡിക്കൽ കോളേജിലെ വിദഗ്ധ ഡോക്ടർമാർ തത്കാലം ശസ്ത്രക്രിയ ശ്രമം ഉപേക്ഷിച്ചു.

രണ്ടു തവണയാണ് കിഹോള്‍ ശസ്ത്രക്രിയ നടന്നത്. രണ്ട് തവണയും പരാജയപ്പെട്ടു. കിഹോള്‍ വഴി ഗൈഡ് വയർ പുറത്തെടുത്താൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഗൈഡ് വയറിന്റെ ഒരു വശത്തിന് അനക്കമില്ലാത്തത് പ്രതിസന്ധി.

മേജര്‍ ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഗൈഡ് വയറിന്റെ രണ്ട് അറ്റം ധമനിയുമായി ഒട്ടിച്ചേർന്ന നിലയിലാണ്. മൈനര്‍ സര്‍ജറിയിലൂടെ ഗൈഡ് വയര്‍ പുറത്തെടുക്കാനായിരുന്നു നീക്കം. ഇതാണ് ഇപ്പോൾ പരാജയപ്പെട്ടത്.

സുമയ്യ നാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് വിടും. ഇന്നലെയാണ് സുമയ്യ ആശുപത്രിയിൽ അഡ്മിറ്റ് ആയത്. ഓപ്പൺ സർജറി വേണമോ എന്ന കാര്യത്തിൽ തീരുമാനം പിന്നീട് അറിയിക്കും. ഗൈഡ് വയര്‍ പുറത്ത് എടുക്കാതിരിക്കുന്നതാണ് ഉചിതം എന്നായിരുന്നു മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശം.ധമനികളോട് ഒട്ടിച്ചേർന്നതിനാൽ, ഡോഡ് വയർ മാറ്റാൻ ശ്രമിക്കുന്നത് സങ്കീർണമാകും എന്നായിരുന്നു നിഗമനം.

Share This Post
Exit mobile version