Press Club Vartha

തിരുവനന്തപുരം പോത്തൻകോട് നിർമ്മാണത്തിലിരുന്ന വീടിൻ്റെ ഒരു ഭാഗം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് നിർമ്മാണത്തിലിരുന്ന വീടിൻ്റെ ഒരു ഭാഗം തകർന്നു വീണു. അപകടത്തിൽ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം നടന്നത്. പോത്തൻകോട് പൊലീസ് സ്റ്റേഷന് സമീപമാണ് സംഭവം നടന്നത്. പഴയവീട് പുതുക്കി പണിയുന്നതിനിടെയാണ് വീടിൻ്റെ ഭാഗം തകര്‍ന്നു വീണത്. രണ്ടാമത്തെ നിലയിൽ സുരക്ഷയില്ലാതെ വാർത്ത ഭാഗമാണ് തകർന്നു വീണത്.

ശ്രീകാര്യം വികാസ് നഗർ സ്വദേശി സനൂപ്, മറ്റൊരു ഇതര സംസ്ഥാന്ന തൊഴിലാളി എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും കോൺക്രീറ്റ് പാളികള്‍ക്കിടയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. സനൂപിൻ്റെ രണ്ട് കാലുകൾക്കും ഗുരുതരമായി പരുക്കേറ്റു.ഇതര സംസ്ഥാന തൊഴിലാളി രണ്ടാമത്തെ നിലയിൽ നിന്ന് വീണ് നട്ടെല്ലിനാണ് പരുക്കേറ്റത്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Share This Post
Exit mobile version