Press Club Vartha

നെന്മാറ സജിത വധക്കേസിൽ ചെന്താമര കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി മറ്റന്നാൾ

പാലക്കാട്: പാലക്കാട് നെന്മാറ സജിത വധക്കേസിൽ പ്രതി ചെന്താമര കുറ്റക്കാരാണെന്ന് കോടതി. ശിക്ഷാ വിധി മറ്റന്നാള്‍ പ്രഖ്യാപിക്കും. എന്തെങ്കിലും പറയാൻ ഉണ്ടോയെന്ന് ചോദിച്ച കോടതിയോട് ഇല്ലെന്നായിരുന്നു ചെന്താമരയുടെ മറുപടി.

പാലക്കാട് അഡീഷണൽ ജില്ലാ കോടതിയുടേതാണ് വിധി. ചെന്താമരക്കെതിരെ ചുമത്തിയ കൊലക്കുറ്റം അടക്കമുള്ള കുറ്റങ്ങളെല്ലാം തെളിഞ്ഞു. കൊലപാതകത്തിന് പുറമെ തെളിവ് നശിപ്പിക്കൽ, വീട്ടിൽ അതിക്രമിച്ച് കടക്കൽ തുടങ്ങിയ കുറ്റങ്ങളെല്ലാം തെളിഞ്ഞതായി കോടതി വിധിച്ചു. കേസിൽ 51 സാക്ഷികളെ വിസ്തരിച്ചു.

നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതിയാണ് ചെന്താമര. ഇരട്ടക്കൊലപാതകം നടത്തി ജാമ്യത്തിലിറങ്ങിയ ശേഷമായിരുന്നു അയല്‍വാസിയായിരുന്ന സജിതയെ പ്രതി വെട്ടിക്കൊലപ്പെടുത്തിയത്. 2019ലാണ് ചെന്താമര സജിതയെ കൊലപ്പെടുത്തുന്നത്.

Share This Post
Exit mobile version