Press Club Vartha

തിരുവനന്തപുരത്ത് സഹപാഠിയുടെ വീട് കയറി ആക്രമിച്ച് പ്ലസ് ടു വിദ്യാർത്ഥികൾ

തിരുവനന്തപുരം: തിരുവനന്തപുരത്ത് സഹപാഠിയുടെ വീട് കയറി ആക്രമിച്ച് പ്ലസ് ടു വിദ്യാർത്ഥികൾ. ചെങ്കോട്ടുകോണം ശാസ്തവട്ടത്താണ് സംഭവം. ഇന്നലെ രാത്രി 9 മണിയോടുകൂടിയാണ് ആക്രമണം നടന്നത്. തുണ്ടത്തിൽ സ്കൂളിലെ പ്ലസ്ടു വിദ്യാർഥി അഭയ് (17) യുടെ വീട്ടിലാണ് ഒരു സംഘം വിദ്യാർഥികൾ എത്തിയത്.

ബൈക്കുകളിലായി 15 ഓളം വിദ്യാർഥികളാണ് എത്തിയത്. ആക്രമണത്തിൽ അഭയ്യുടെ കയ്യിലും മൂക്കിലും പരിക്കേറ്റു. തുണ്ടത്തിൽ മാധവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളാണ് വീട് കയറി അക്രമം നടത്തിയത്.

ഉച്ചയ്ക്ക് സ്കൂളിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം നടന്നിരുന്നു. ഇതിനിടെ അഭയ് സംഘർഷത്തിനിടയിൽപ്പെട്ട സുഹൃത്തിനെ പിടിച്ചുമാറ്റിയിരുന്നു. ഇതേ തുടർന്നുള്ള വൈരാഗ്യത്തിലാണ് രാത്രി വീട് കയറി ആക്രമിച്ചത്. സംഭവത്തിൽ പോത്തൻകോട് പോലീസ് അന്വേഷണം ആരംഭിച്ചു.

Share This Post
Exit mobile version