Press Club Vartha

തിരുവനന്തപുരം നെയ്യാറ്റികരയിലെ വീട്ടമ്മയുടെ ആത്മഹത്യ; പ്രതിക്കായിട്ടുള്ള തിരച്ചിൽ ഊർജിതം

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റികരയിലെ വീട്ടമ്മയുടെ ആത്മഹത്യയില്‍ പ്രതിയായ ഡിസിസി ജനറല്‍ സെക്രട്ടറിക്കായി തിരച്ചില്‍ ശക്തമാക്കി പോലീസ്. ജോസ് ഫ്രാങ്ക്ലിന്‍ ജില്ല വിട്ടതായി പോലീസിന് വിവരം ലഭിച്ചു.അതെ സമയം പ്രതി മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമം തുടങ്ങിയതായി സൂചന.

കേസിന്റെ ഭാഗമായി വീട്ടമ്മയുടെ ആത്മഹത്യ കുറിപ്പിലെ വിവരങ്ങളുെട അടിസ്ഥാനത്തില്‍ പോലീസ് അയൽവാസികളിൽ നിന്ന് മൊഴികള്‍ രേഖപ്പെടുത്തി. ജോസ് ഫ്രാങ്ക്ലിന്‍ പലരെയും സമാനമായി പണത്തിന്റെ പേരില്‍ പീഡിപ്പിച്ചൂവെന്നാണ് പലരും മൊഴി നൽകിയിരിക്കുന്നത്. തൊഴില്‍ വാഗ്ദാനം നല്‍കിയും ചിലരില്‍ നിന്നും പണം വാങ്ങി കബളിപ്പിച്ചതായും പരാതികള്‍ ഉണ്ട്. പ്രതിയെ ഉടൻ തന്നെ പിടികൂടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

Share This Post
Exit mobile version