Press Club Vartha

തിരുവനന്തപുരത്തെ സ്കൂളുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തുന്ന രണ്ടു പേർ പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്കൂളുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തുന്ന രണ്ടു പേർ പിടിയിൽ. പനവൂർ സ്വദേഹി ഷജീർ (44), ആനാട് സ്വദേശി ബൈജു (46) എന്നിവരാണ് പിടിയിലായത്.
 പുരവൂർകോണം ഭാഗത്ത് വച്ച് വിൽപ്പനയ്ക്കായി കൊണ്ടുവന്ന 1.875 കിലോഗ്രാം കഞ്ചാവാണ് ഇവരുടെ പക്കൽ നിന്നും കണ്ടെടുത്തത്. സ്കൂളുകൾ കേന്ദ്രീകരിച്ചാണ് കഞ്ചാവ് വില്പന നടത്താറുള്ളതെന്ന് പൊലീസ് അറിയിച്ചു. അടിപിടി തുടങ്ങി 20 ഓളം കേസുകളിൽ ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് ഷജീർ.
Share This Post
Exit mobile version