Press Club Vartha

തിരുവനന്തപുരം കിളിമാനൂരിൽ വിദ്യാർഥിയെ സ്‌കൂളില്‍ വെച്ച് തെരുവ് നായ കടിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിൽ വിദ്യാർഥിയെ സ്‌കൂളില്‍ വെച്ച് തെരുവ് നായ കടിച്ചു. ഒന്നാം ക്ലാസ് വിദ്യാര്‍ഥിയെയാണ് തെരുവുനായ ആക്രമിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം നടന്നത്. കിളിമാനൂര്‍ ഗവ. എല്‍പി സ്‌കൂളില്‍ വച്ചാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്.

കിളിമാനൂര്‍ മലയാമഠം സ്വദേശിയായ വിദ്യാര്‍ഥിക്കാണ് കടിയേറ്റത്. സ്കൂളിൽ കലോത്സവം നടക്കുന്ന സമയമായിരുന്നു. ഉച്ച ഭക്ഷണ ഇടവേളയില്‍ കുട്ടി സ്‌കൂള്‍ ഗേറ്റിന് സമീപത്തേക്ക് വരുമ്പോള്‍ അവിടെ ഉണ്ടായിരുന്ന തെരുവ് നായ കുട്ടിയെ ആക്രമിക്കുകയായിരുന്നെന്നാണ് വിവരം.

കുട്ടിയുടെ കാലിലാണ് കടിയേറ്റത്. ഉടൻ തന്നെ സ്കൂൾ അധികൃതർ രക്ഷിതാക്കളെ വിവരം അറിയിക്കുകയും ഉടൻ തന്നെ സമീപത്തെ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ എത്തിക്കുകയും ചെയ്തു. ഇവിടെ നിന്ന് കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി പാരിപ്പള്ളി മെഡിക്കൽ കോളെജിലെത്തിക്കുകയായിരുന്നു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Share This Post
Exit mobile version