Press Club Vartha

ശ്രീകാര്യത്ത് ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്നും ഇരുമ്പ് പൈപ്പുകൾ വീണ് അപകടം: ഒരാൾക്ക് പരിക്ക്

തിരുവനന്തപുരം: ശ്രീകാര്യത്ത് ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്നും ഇരുമ്പ് പൈപ്പുകൾ വീണ് അപകടം. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് പുറകുവശത്തായിരുന്നു സംഭവം.

ലോറിക്ക് പിന്നാലെ എത്തിയ കാറിന് കേടുപാട് സംഭവിക്കുകയും തൊട്ട് പുറകെ സ്കൂട്ടറിലെത്തിയ യുവതിക്ക് പരിക്കേൽക്കുകയും ചെയ്തു.

ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. ലോറിൽ പൈപ്പുകൾ കെട്ടാതെയാണ് കൊണ്ടുപോയത്. ഇതിനിടെ കയറ്റം കയറിയപ്പോൾ ഇരുമ്പ് പൈപ്പുകൾ തെന്നി പുറകിൽ നിന്ന് വന്ന കാറിന്റെ പുറത്തേക്ക് വീഴുകയായിരുന്നു.

ലോറിൽ നിന്ന് പൈപ്പുകൾ വീഴുന്നത് കണ്ട കാറുകാരൻ കാറ് പിന്നിലോട്ട് എടുത്തപ്പോൾ പിറകെ വന്ന സ്കൂട്ടറിൽ ഇടിച്ചാണ് യുവതിക്ക് പരിക്കേറ്റത്. സംഭവത്തിൽ പൊലീസ് കേസെടുത്തു.

Share This Post
Exit mobile version