
തിരുവനന്തപുരം: വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയ്ക്കൊരുങ്ങി കേരളം. മസ്തിഷ്ക മരണം സംഭവിച്ച അമൽ ബാബുവിന്റെ ഹൃദയമാണ് മറ്റൊരു രോഗിക്ക് നൽകുന്നത്. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നിന്നും എറണാകുളം ലിസി ആശുപത്രിയിലേക്കാണ് ഹൃദയം എയര്‍ലിഫ്റ്റ് ചെയ്യുക.
മലപ്പുറം സ്വദേശിയായ 33 കാരന് വേണ്ടിയാണ് ഹൃദയം കൊണ്ടുപോകുന്നത്. അല്പ സമയം മുൻപാണ് അമലിന്റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. അഞ്ച് അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ഹൃദയം, കരള്‍, കിഡ്‌നി, പാന്‍ക്രിയാസ് എന്നിവയാണ് ദാനം ചെയ്യുന്നത്. കഴിഞ്ഞ ദിവസമാണ് അമൽബാബുവിന് അപകടം സംഭവിച്ചത്.
കിംസില്‍ ചികിത്സയില്‍ കഴിയുന്ന രോഗിക്ക് ഒരു കിഡ്‌നിയും കരളും പാന്‍ക്രിയാസും മാറ്റിവയ്ക്കും. ഒരു കിഡ്‌നി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും നല്‍കും. നിലവിൽ ശസ്ത്രക്രിയ നടപടികൾ പുരോഗമിക്കുകയാണ്.
