Press Club Vartha

തിരുവനന്തപുരത്ത് ശസ്ത്രക്രിയയ്ക്കിടെ ഗൈഡ് വയർ നെഞ്ചിൽ കുടുങ്ങിയ സംഭവം; പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ പൊലീസ്

തിരുവനന്തപുരം: യുവതിയുടെ ശരീരത്തിൽ ഗൈഡ് വയര്‍ കുടുങ്ങിയ സംഭവത്തിൽ കൂടുതൽ നടപടികളിലേക്ക് കടന്ന് പോലീസ്. സംഭവത്തിൽ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാനാണ് പോലീസ് ഒരുങ്ങുന്നത്. സ്വതന്ത്രമായ വിദ്ഗ്ധ അഭിപ്രായത്തിനു വേണ്ടിയാണ് ബോര്‍ഡ് രൂപീകരണമെന്ന് പോലീസ് അറിയിച്ചു.

ബോർഡ് കൺവീനർ ഡി എം ഒ, മുതിര്‍ന്ന ഗവ ഡോക്ടർ, പബ്ലിക് പ്രോസിക്യൂട്ടർ, ജില്ലാ നഴ്സിങ് ഓഫീസർ, ഫോറൻസിക് വിദഗ്ദൻ എന്നിവരായിരിക്കും അംഗങ്ങൾ. ബോര്‍ഡ് രൂപീകരിക്കാന്‍ ആവശ്യപ്പെട്ട് ഡിഎംഓക്ക് കത്ത് നല്‍കി.

അതേസമയം സംഭവത്തിൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ മൊഴിയെടുത്തു. ഡോക്ടർ രാജീവിന്റെ മൊഴിയാണ് രേഖപ്പെടുത്തിയത്. സുമയ്യയുടെ നെഞ്ചിൽ ഗൈഡ് വയര്‍ കുടുങ്ങിയതില്‍ പങ്കില്ലെന്നാണ് ഡോക്ടര്‍ രാജീവിന്‍റെ മൊഴി.തനിക്ക് ശ്രദ്ധക്കുറവ് ഉണ്ടായിട്ടില്ലെന്നും, അനസ്തേഷ്യ വിഭാഗത്തിന്റെ ഉത്തരവാദിത്തമാണെന്നാണ് മൊഴിയിൽ പറഞ്ഞിരിക്കുന്നത്. കന്റോൺമെന്റ് പൊലീസാണ് ഡോ.രാജീവിന്റെ മൊഴി എടുത്തത്.

Share This Post
Exit mobile version