
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ആശങ്കയുയർത്തി അമീബിക് മസ്തിഷ്ക ജ്വരം. തിരുവനന്തപുരം സ്വദേശികളായ അഞ്ചു പേർക്കാണ് രോഗം സ്ഥിതീകരിച്ചത്. ആനാട്, മംഗലപുരം, പോത്തൻകോട്, രാജാജി നഗർ, പാങ്ങപ്പാറ എന്നിവിടങ്ങളിൽ നിന്നാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് ഇവർ. ഇതോടെ 120 പേർക്കാണ് സംസ്ഥാനത്ത് രോഗം ബാധിച്ചത്. ഇതിൽ 25 പേരാണ് രാഗം ബാധിച്ച് മരിച്ചത്.
