Press Club Vartha

തിരുവനന്തപുരത്ത് വീണ്ടും തെരുവുനായ ആക്രമണം

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും തെരുവുനായ ആക്രമണം. ഇന്നലെ രണ്ട് പേർക്കു നേരെയാണ് ആക്രമണമുണ്ടായത്. ബാലരാമപുരത്തും കോവളത്തുമാണ് തെരുവുനായ ആക്രമണം നടന്നത്.
ബാലരാമപുരത്ത് കട്ടച്ചൽക്കുഴി സ്വദേശി 35 കാരിയായ സുഭദ്രയ്ക്കാണ് തെരുവുനായയുടെ കടിയേറ്റത്. സുഭദ്ര വീട്ടുമുറ്റത്ത് തുണി കഴുകിക്കൊണ്ടു നിൽക്കെയായിരുന്നു ആക്രമണം. ഇവരുടെ കവിളിനാണ് കടിയേറ്റത്. തുണി കഴുകിക്കൊണ്ടു നിൽക്കവ കോഴിയുടെ ശബ്ദം കേട്ട് ഓടിയെത്തി നായയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കടിയേറ്റത്.
കോവളത്ത് ഡോ: ടിഷയ്ക്ക് നേരെയായിരുന്നു ആക്രമണം. കെ.എസ് റോഡിൽ വച്ചാണ് ആക്രമണം നടന്നത്. ആയുർവേദ കേന്ദ്രത്തിൽ ഡ്യൂട്ടിക്ക് ഭർത്താവിനൊപ്പം പോവുവുന്നതിനിടെയായിരുന്നു ആക്രമണം. കടിയേറ്റില്ലെങ്കിലും അക്രമാസക്തമായെത്തിയ നായ വസ്ത്രം കടിച്ചു കീറുകയായിരുന്നു.
Share This Post
Exit mobile version