Press Club Vartha

ആറ്റിങ്ങൽ ലോഡ്ജിൽ യുവതി കൊല്ലപ്പെട്ട സംഭവം; പ്രതി പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലിലെ ലോഡ്ജിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി പിടിയിൽ. കേസിൽ പ്രതിയായ ജോബി ജോർജിനെ അറസ്റ്റ് ചെയ്തു. കോഴിക്കോട് നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്.

കഴിഞ്ഞ ദിവസമാണ് ആറ്റിങ്ങൽ ഗ്രീൻ ലൈൻ ലോഡ്ജിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ശരീരമാസകലം ബിയർ കുപ്പി കൊണ്ട് മുറിവേൽപ്പിച്ച നിലയിലായിരുന്നു യുവതിയെ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ യുവാവ് ഒളിവിൽ പോയിരുന്നു.

സി സി ടി വി ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയിലേക്ക് എത്തിയത്. കൂടെയുണ്ടായിരുന്ന യുവാവിനെ പൊലീസ് പിടികൂടിയിട്ടുണ്ട്. രണ്ട് പേരെയും പ്രത്യേക അന്വേഷണ സംഘം ഇന്ന് ആറ്റിങ്ങലിൽ എത്തിക്കും.

Share This Post
Exit mobile version