Press Club Vartha

തിരുവനന്തപുരം വെള്ളനാട് സർവ്വീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി ഇൻ ചാർജ് ജീവനൊടുക്കി

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളനാട് സർവ്വീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി ഇൻ ചാർജിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വെള്ളനാട് – വെളളൂർപ്പാറ സ്വദേശി അനിൽ കുമാറാണ് (57) ആത്മഹത്യ ചെയ്തത്.

അടുത്ത വർഷം മെയിൽ വിരമിക്കാനിരിക്കേയാണ് ജീവനൊടുക്കിയത്. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഒന്നരവർഷത്തിലേറെയായി ഇദ്ദേഹം സസ്പെൻഷനിലാണ്. വീടിന്റെ പുറത്ത് പ്ലാവിലാണ് തുങ്ങി മരിച്ച നിലയിൽ ഇന്ന് രാവിലെ കണ്ടത്. അനിൽ കുമാറിന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി പൊലീസ് പറയുന്നു.

കോണ്‍ഗ്രസ് ഭരണസമിതിയുടെ നേതൃത്വത്തിലുള്ള ബാങ്കാണ് വെള്ളനാട് സഹകരണ ബാങ്ക്. ബാങ്കിന് ബാധ്യത വരുത്തിയെന്ന ആരോപണത്തിന് പിന്നാലെ അനില്‍ കുമാറിനെതിരെ നടപടിയെടുക്കുകയായിരുന്നു. കോൺഗ്രസ് ഭരണത്തിൽ ആയിരുന്ന ബാങ്കിൽ ഇപ്പോൾ ഒന്നര വർഷത്തിൽ കൂടുതലായി അഡ്മിനിസ്ട്രേറ്റിവ് ഭരണമാണ്.

Share This Post
Exit mobile version