Press Club Vartha

തിരുവനന്തപുരം വിമാനത്താവളത്തിലെ വിമാന സർവീസുകൾ നാളെ താൽക്കാലികമായി നിർത്തിവെക്കും

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ വിമാന സർവീസുകൾ നാളെ താൽക്കാലികമായി നിർത്തിവെക്കും. നാളെ ( ഒക്ടോബർ 30)ന് വൈകുന്നേരമാണ് വിമാനത്താവളം അടച്ചിടുന്നത്. പത്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപശി ആറാട്ട് ഘോഷയാത്ര കണക്കിലെടുത്താണ് തീരുമാനം.

വൈകുന്നേരം 4.45 മുതൽ രാത്രി 8.00 വരെയാണ് വിമാനസർവീസുകൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നത്. പുതുക്കിയ വിമാന ഷെഡ്യൂളുകളും പുതുക്കിയ സമയക്രമവും അറിയാൻ യാത്രക്കാർ അവരവരുടെ വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.

Share This Post
Exit mobile version